ഈറോഡ് : ഈറോഡ് ജില്ലയിൽ കോവിഡ്ബാധിതർ കൂടുന്ന പശ്ചാത്തലത്തിൽ വിവിധഭാഗങ്ങളിൽ 2,415 പേരെ കിടത്തിച്ചികിത്‌സിക്കാൻ സൗകര്യമൊരുക്കിയതായി കളക്ടർ സി. കതിരവൻ അറിയിച്ചു. കോവിഡ് രോഗികൾക്കായി സഞ്ചരിക്കുന്ന മൊബൈൽ ആശുപത്രി അദ്ദേഹം ഉദ്ഘാടനംചെയ്തു.

പെരുംതുറൈ മെഡിക്കൽകോളേജ്, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ വിവിധ മേഖലകളിലായിട്ടാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

സ്കൂൾവാഹനങ്ങളുടെ സഹായത്തോടെയാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം. ഡോക്ടറടക്കം എല്ലാ സൗകര്യവു മുള്ള മൊബൈൽ ആശുപത്രി ആറ് വാഹനങ്ങളിലായി 24 മണിക്കൂറും പ്രവർത്തിക്കും.