ഈറോഡ് : ജില്ലയിൽ കോവിഡ് രോഗബാധിതരുള്ള 64 പ്രദേശങ്ങളിലെ 18,600 പേരെ നിരീക്ഷണത്തിലാക്കി. പ്രദേശത്തേക്കുള്ള വഴികളും അടച്ചതായി കളക്ടർ സി. കതിരവൻ പറഞ്ഞു. ബുധനാഴ്ച 10 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ചികത്സയിലുള്ളവരുടെ എണ്ണം 202 ആയി. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 296 ആണ്. രോഗലക്ഷണം കാണിക്കുന്നവരെ ഉടൻതന്നെ കൊണ്ടുവന്നുപരിശോധിക്കാൻ ജില്ലയിലെ പലഭാഗത്തായി കല്യാണമണ്ഡപങ്ങൾ ഏർപ്പാടുചെയ്യുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.