ഈറോഡ് : ഈറോഡ് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കടുത്ത ആശങ്ക പടരുന്നു. വ്യാഴാഴ്ച വൈകീട്ടുവരെ 109 പേരാണ് രോഗംബാധിച്ച്‌ ആശുപത്രയിൽ ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയിൽ 191പേർക്കാണ് കോവിഡ് ബാധിച്ചത്. ഈറോഡ് ഹെഡ് പോസ്റ്റോഫീസിൽ ജോലിചെയ്യുന്ന 34 വയസ്സ് യുവതിക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ പോസ്റ്റോഫീസ് പൂട്ടി. മറ്റ്‌ ജീവനക്കാരോട് നിരീക്ഷണത്തിലിരിക്കാനും കളക്ടർ നിർദേശിച്ചു.മൊടക്കുറിച്ചി 46 പുതൂരിൽ 76 വയസ്സുള്ള ഒരാൾകൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ ജില്ലയിൽ കോവിഡ് മരണം അഞ്ചായി. നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി 3,548 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. പല ഭാഗങ്ങളും വഴികളടച്ച്‌ പോലീസ് കാവൽ ഏർപ്പെടുത്തി.