ഈറോഡ് : നഗരത്തോടുചേർന്നുള്ള രാജാജിപുരം ചേരിപ്രദേശത്ത് താമസിക്കുന്ന രണ്ടായിരത്തോളംപേർക്ക് ഉടൻ കോവിഡ് പരിശോധന നടത്താൻ ജില്ലാ കളക്ടർ സി. കതിരവൻ ഉത്തരവിട്ടു. ചെറുകിട വീടുകളിലായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ചേരിയിൽ ഒറ്റദിവസംതന്നെ ഒൻപതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സംശയമുള്ള 52 പേരെ ഇവിടെനിന്ന്‌ മാറ്റി.

25 പേരെ അടുത്തുള്ള കോർപ്പറേഷൻ സ്‌കൂളിലും 27 പേരെ പെരുന്തുറൈ മെഡിക്കൽകോളേജ് ആശുപത്രിയിലും ആക്കി. ചേരിയിൽനിന്ന് പുറത്തേക്കുള്ള വഴികളടച്ചു. പോലീസും ആരോഗ്യവകുപ്പും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.