ഈറോഡ് : ഈറോഡ് ബസ്‌സ്റ്റാൻഡിൽ താത്കാലികമായി പ്രവർത്തിക്കുന്ന പച്ചക്കറി മാർക്കറ്റിലെ മുഴുവൻ വ്യാപാരികൾക്കും ശുചീകരണത്തൊഴിലാളികൾക്കും കോവിഡ് പരിശോധന നടത്തി. കളക്ടർ സി. കതിരവന്റെ നിർദേശമനുസരിച്ച്‌ ആരോഗ്യവകുപ്പാണ് പരിശോധന നടത്തിയത്. പരിശോധനസ്ഥലത്ത്‌ കളക്ടർ സന്ദർശനം നടത്തി.