ഈറോഡ് : ഈറോഡ് ജില്ലയിലെ സത്യമംഗലം, ആസന്നൂർ, താളവടി, കടമ്പൂർ, അന്തിയൂർ, ബർഗുർ വനമേഖലകളോട് ചേർന്നുള്ള റോഡുകളിൽ കാട്ടാനകൾ എത്തുന്നു. കുട്ടത്തോടെയും ഒറ്റയ്ക്കും റോഡിലേക്ക്‌ വരുന്നതിനാൽ ഇതുവഴി വാഹനത്തിൽ വരുന്നവർ ശ്രദ്ധിക്കണമെന്ന്‌ വനപാലകർ അറിയിച്ചു. മഴ കുറവായതിനാൽ വെള്ളവും ഭക്ഷണവും തേടിയാണ് ഇവ റോഡിലേക്ക്‌ വരുന്നത്. ചിലപ്പോൾ ആനകൾ അക്രമാസക്തരാകും. വാഹങ്ങൾ സൂക്ഷിച്ച്‌ വേഗംകുറച്ച് ഓടിച്ചുപോകണമെന്ന്‌ അറിയിപ്പിൽ പറയുന്നു ഈ മേഖലയിലെ റോഡുകളിൽ ദിവസവും നൂറുകണക്കിന് വണ്ടികളാണ് കടന്നുപോകുന്നത്