ഈറോഡ് : ഈറോഡ് രണ്ടരവയസ്സുള്ള കുട്ടിയടക്കം ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പത്ത് നഗറിലാണിത്. ഗുരുവറെഡ്‌ഡിയൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ് കോവിഡ്.

ഇവർ ചെന്നൈയിൽനിന്ന്‌ വന്നവരാണ്. സത്യമംഗലത്തും സിതോഡും ഒരോരുത്തർക്കും ഈറോഡ് വലയക്കാര് വീഥിയിൽ ഒരു സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 85 ആയി. ഇതിൽ 77 പേർ അസുഖം ഭേദമായി വീട്ടിലേക്ക്‌ മടങ്ങി.

ഇപ്പോഴുള്ള രോഗികൾ പെരുംതുറൈ മെഡിക്കൽ കോളേജിലും ഗോപിചെട്ടിപ്പാളയം സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. ഈറോഡ് ഓടുന്ന സ്വകാര്യബസ്സുകൾ ആളുകളെ കുത്തിനിറച്ചുകൊണ്ടുപാകുന്നതും വിവധ മാർക്കറ്റുകളിൽ നിയന്ത്രണമില്ലാതെ ജനങ്ങൾ കൂടുന്നതും പ്രധാനപ്പെട്ട റോഡുകളിൽ വൻകിട കടകളിൽ നിയന്ത്രണമില്ലാതെ ആളുകൾ എത്തുന്നതും കാരണം രോഗം വർധിക്കാൻ സാധ്യത ഏറെയാണ്‌.