ഈറോഡ് : ചെന്നിമലയ്ക്കടുത്ത്‌ നൊയ്യൽ നദിതീരത്തുള്ള കൊടുമണൽ ഗ്രാമത്തിൽ 2300 വർഷം പഴക്കമുള്ളതെന്ന് കരുതുന്ന കല്ലറകളും പുരാവസ്തുക്കളും കണ്ടെത്തി.

ബംഗളൂരു, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ പുരാവസ്തുഗവേഷകർ മാസങ്ങളായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

നിരവധി ലിപികളടങ്ങിയ വർഷം രേഖപ്പെടുത്തിയ ഫലകങ്ങൾ, കല്ലറകൾ, വിവിധയിനം പാത്രങ്ങൾ, പവിഴങ്ങൾ, മുത്തുകൾ, വിവിധ നിറത്തിലുള്ള പാറകൾ, കല്ലുകൾ എന്നിവ കണ്ടെത്തി. കൂടാതെ വിവിധയിനം മെഷിനറികളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.