ഈറോഡ് : ഈറോഡ് ജില്ലാ അതിർത്തിയിലുള്ള എല്ലാ ചെക്പോസ്റ്റുകളിലും ജില്ലയിലേക്ക് കടന്നുവരുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കണമെന്ന് കളക്ടർ സി. കതിരവൻ ഉത്തരവിട്ടു. ചെന്നൈയുൾപ്പെടെ ചില ജില്ലകളിൽ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കളക്ടർ നേരിട്ട് പരിശോധന നടത്തിവരികയാണ്.