ഈറോഡ് : പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പല വിഭാഗങ്ങളിലുള്ള താത്‌കാലിക ജോലിക്കാർക്ക്‌ ശമ്പളം ലഭിക്കുന്നില്ലെന്ന് കളക്ടർക്ക് പരാതി ലഭിച്ചു. ദിവസം 490 രൂപ ശമ്പളം നൽകാമെന്ന കരാറടിസ്ഥാനത്തിൽ 250 പേരെയാണ് ഇവിടെ ജോലിക്കുവെച്ചിരിക്കുന്നത്. എന്നാൽ ഏജൻസി ശമ്പളം നൽകുന്നില്ലെന്ന്‌ ഇവർ പറയുന്നു. തങ്ങൾക്ക്‌ ലഭിക്കാനുള്ള ശമ്പളം നൽകി, സർക്കാർ ജോലിയിൽ ഇവരെ സ്ഥിരപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.