ഈറോഡ് : ഈറോഡ് വലയക്കാരാ വീഥിയിൽ ടാക്സിഡ്രൈവറുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച ഇവരെ പെരുംതുറ മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവായി കണ്ടത്. ടാക്സിഡ്രൈവറായ ഇവരുടെ ഭർത്താവ് ഏതാനും ദിവസം മുൻപ് ചെന്നൈയിൽനിന്ന് എത്തിയവരെ ചികിത്സയ്ക്കായി തന്റെ കാറിൽ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഇവരുടെ വീടും പ്രദേശവും നിരീക്ഷണത്തിലാക്കി.