ഈറോഡ് : ഈറോഡ് മൂലപട്ടറയിൽ നാല് കുടിലുകൾ കത്തിനശിച്ചു. മിൽ വീഥിയിൽ ആളുകൾ താമസിക്കുന്ന കുടിലുകൾക്കാണ് രാത്രി പന്ത്രണ്ടോടെ തീപിടിച്ചത്.

ആദ്യം ഒരു കുടിലിനാണ് തീപിടിച്ചത്. തുടർന്ന്‌ അടുത്തടുത്തുള്ള മറ്റു കുടിലുകളിലേക്കും തീ പടർന്നു.

വീടിനുള്ളിലുള്ളവർ പുറത്തേക്കോടി രക്ഷപ്പെട്ടു. വീടുകളും സാധനങ്ങളും പൂർണമായി കത്തിനശിച്ചു. അഗ്നിശമനസേനയെത്തി തീയണച്ചു. എം.എൽ.എ.മാരായ കെ.വി. രാമലിംഗം, കെ.എ. തെന്നരസ് എന്നിവർ സ്ഥലം സന്ദർശിച്ച് ആദ്യഘട്ട സഹായം നൽകി.

ഉടനെതന്നെ വീടുകളുട പുനർനിർമാണം നടത്താമെന്ന് ഇവർ അറിയിച്ചു. കത്തിനശിച്ചതിൽ റേഷൻകാർഡ്, ആധാർകാർഡ് എന്നിവ ഉടനടി നൽകാൻ നടപടി സീകരിക്കുമെന്നും എം.എൽ.എ.മാർ ഉറപ്പുനൽകി.