ഈറോഡ് : ഈറോഡ് വി.ഒ.സി. പാർക്കിൽ താത്കാലികമായി പുതിയ പച്ചക്കറിച്ചന്ത തുറന്നു. മന്ത്രി കെ.എ. ചെങ്കോട്ടയ്യൻ ഉദ്ഘാടനം ചെയ്തു.

കോവിഡ് കാരണം പച്ചക്കറിച്ചന്ത ബസ്‌സ്റ്റാൻഡിലേക്ക് മാറ്റിയിരുന്നു. ബസ് ഓടാൻ തുടങ്ങിയതോടെ ചന്ത ഇവിടെനിന്നും മാറ്റുകയായിരുന്നു. ഒരു കോടിരൂപ മുടക്കി നിർമിച്ച ചന്തയിൽ 700 കടകൾക്ക്‌ പ്രവർത്തിക്കാൻ സൗകര്യമുണ്ട്. ചടങ്ങിൽ കളക്ടർ സി. കതിരവൻ, എം.എൽ.എ.മാരായ കെ.വി. രാമലിംഗം, കെ.എ. തെന്നരസ്‌ എന്നിവർ പങ്കെടുത്തു.