ഈറോഡ് : ഇളവുകൾ വന്നതോടെ ഈറോഡ് നഗരത്തിലേക്ക് ജനങ്ങൾ കൂട്ടത്തോടെ എത്താൻ തുടങ്ങി. പലേടങ്ങളിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടംചേരുകയാണ്. നിലവിൽ ബസ്‌സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പച്ചക്കറിച്ചന്തയിലും മേട്ടൂർ റോഡിലെ സ്റ്റോണിപാലത്തിന്റെ അരികിലുള്ള മത്സ്യച്ചന്തയിലും യാതൊരു നിയന്ത്രണവുമില്ലാതെ വന്നുതുടങ്ങി. പല വൻകിട കടകളിലും കൂട്ടത്തോടെ ആളുകൾ എത്തുകയാണ്. നഗരത്തിൽ വാഹനങ്ങൾ ഇഷ്ടംപോലെ വന്നുതുടങ്ങിയതിനാൽ പ്രധാന വീഥികളിൽ ഗതാഗതക്കുരുക്കുമുണ്ടായി.