ഈറോഡ് : ബസ്സുകൾ വേണ്ടത്ര ഓടാൻ തുടങ്ങാത്തതിനാൽ ഈറോഡ് ബസ്സ്റ്റാൻഡിൽ കാത്തിരുന്ന് മടുത്ത് യാത്രക്കാർ.
അമ്പതുശതമാനം ബസ് ഓടിത്തുടങ്ങുമെന്ന് അറിയിപ്പുണ്ടായെങ്കിലും പറഞ്ഞപ്രകാരം ബസ്സുകൾ ഓടുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
എന്നാൽ, പറഞ്ഞപ്രകാരം ബസ്സുകൾ ഓടിത്തുടങ്ങിയെന്നും സീറ്റുകളുടെ പരിമിതിയാണ് പ്രശ്നമെന്നും ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.
മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടുപേരും രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ഒരാൾക്കും ഇരിക്കാനാണ് ഇപ്പോൾ നിലവിലുള്ള നിയമമെന്നും അതുപാലിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.