ഈറോഡ് : ഈറോഡിൽ സ്മാർട്ട്‌ സിറ്റിയുടെ ഭാഗമായി അനുവദിച്ച മൂന്നരക്കോടി രൂപ ചെലവിൽ അഞ്ച്‌ മിനി പാർക്കുകളുടെ പണി പുർത്തിയായി. എം.എൽ.എ. മാരായ കെ.വി. രാമലിംഗം, കെ.എ. തെന്നരസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഈറോഡ് തിണ്ടൽ ജയകൃഷ്ണഗാർഡൻ, സാമുണ്ടിനഗർ, സെന്തമിഴ് നഗർ, വില്ലരസംപെട്ടി സൺ ഗാർഡൻ, സേരൻനഗർ എന്നീ സ്ഥലങ്ങളിലാണ് പാർക്കുകൾ തുടങ്ങിയത്.