ഈറോഡ് : കടലിൽനിന്നുള്ള മുത്തും പവിഴവും ശംഖും ഉൾപ്പെടെയുള്ളവ ഓൺലൈൻ വഴി വില്പന നടത്തിയ രണ്ടുയുവാക്കൾ വനപാലകരുടെ പിടിയിലായി. 80 ലക്ഷം രൂപ വിലമതിക്കുന്ന കടൽസമ്പത്തും ഇവരിൽനിന്ന് പിടിച്ചെടുത്തു. ഈറോഡ് പാസുർ ഗണപതി പാളയം നിവാസികളായ വിരാജ്‌കുമാർ (24), നകുലേശൻ (24) എന്നിവരാണ് പിടിയിലായത്. വിരാജ്കുമാർ എൻജിനിയറിങ് കഴിഞ്ഞ്‌ ഓസ്ട്രലിയൻ കപ്പലിൽ ജോലി ലഭിച്ച് പോകാനിരിക്കെയാണ് പിടിയിലാകുന്നത്.