ഈറോഡ് : ഈറോഡ് ജില്ലയിലെ അമ്മപ്പേട്ട സുന്ദരംപാളയം സർക്കാർ ഹൈസ്കൂളിന്റെ ഷട്ടറും ജനലും തകർത്തനിലയിൽ. ഇതുവഴി ക്ലാസ്‌മുറിയിൽ കടന്ന് മദ്യപിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി.

സ്കൂളിലെ പലസാധനങ്ങളും തകർത്തനിലയിലാണ്. കുട്ടികളുടെ ഉത്തരക്കടലാസുകൾ കീറിയെറിഞ്ഞനിലയിൽ വരാന്തയിൽനിന്ന് കണ്ടെത്തി.

രാവിലെയെത്തിയ സ്കൂളധികൃതരാണ് പോലീസിനെ അറിയിച്ചത്.

സംഭവത്തിൽ അന്വേഷണം തുടങ്ങി.