ഈറോഡ് : പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രദർശിപ്പിച്ച യുവാവ് ഈറോഡിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. ഈറോഡ് ബസ്‌സ്റ്റാൻഡിന്‌ സമീപം ഹോട്ടൽ നടത്തിവരുന്ന ഈറോഡ് പാപ്പാത്തിക്കാട് നിവാസിയായ യോഗേശ്വരനെയാണ്‌ (35) പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.