ഈറോഡ്: ഈറോഡിലെ വി.ഒ.സി. പാർക്കിന്റ പുനർനിർമാണ പ്രവർത്തനങ്ങൾ എത്രയുംപെട്ടെന്ന് പൂർത്തീകരിക്കുമെന്ന് കോർപറേഷൻ കമ്മിഷണർ ഇളങ്കോവൻ അറിയിച്ചു. പുനർനിർമാണ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ഒരു വർഷമായി പാർക്ക് അടച്ചിട്ടിരിക്കയാണ്. നവീകരണങ്ങൾക്കുശേഷം പാർക്ക് ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട്‌ സിറ്റിയുടെ ഭാഗമായി 48ലക്ഷം രൂപ അനുവദിച്ചെങ്കിലും നവീകരണം നീളുകയായിരുന്നു. നിലവിൽ കമ്മിഷണർ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെ നവീകരണം ഊർജിതമായി നടക്കുന്നുണ്ട്.