ഈറോഡ്: ഈറോഡ് ജില്ലയിലെ താളവടിയിൽ സ്വർണക്കടയുടെ ഷട്ടർപ്പൂട്ട് തകർത്ത് അറുപതുപവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. തലമലയിൽ രംഗസാമിയുടെ താളവടി ഒസൂർറോഡിലുള്ള കടയിലാണ് രാത്രി മോഷണം നടന്നത്. തലേന്ന് രാത്രി ഒൻപതുമണിക്ക് കട പൂട്ടിപ്പോയ രംഗസാമി പിറ്റേദിവസം രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് പൂട്ടുതകർത്ത്‌ മോഷണംനടന്നവിവരം അറിഞ്ഞത്. താളവടി പോലീസ് കേസെടുത്തു. കടയിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറയിൽ രാത്രി കടയുടെ മുന്നിൽനിന്ന്‌ ഒരു കാർ പുറപ്പെടുന്നതായി കാണുന്നുണ്ട്. ഈ കാർ ലക്ഷ്യമിട്ടാണ് പോലീസിന്റെ അന്വേഷണം.