ഈറോഡ്: മാലിന്യസംസ്കരണസംവിധാനമില്ലാതെ പ്രവർത്തിക്കുന്ന തൊഴിൽശാലകൾ കണ്ടെത്താൻ കളക്ടർ സി. കതിരവന്റെ നേതൃത്വത്തിൽ സംഘപരിശോധന തുടങ്ങി. മാലിന്യം പൊതു ഇടങ്ങളിലേക്കും കൃഷിനിലങ്ങളിലേക്കും ഒഴുക്കുന്നതായി കർഷകരുടെ ഇടയിൽനിന്ന് പരാതി ലഭിച്ചതിനെത്തുടന്നാണ് കളക്‌ടർ പരിശോധന ആരംഭിച്ചത്. ലെതർ ഉത്പാദനശാലകൾ, ഡയിങ് യൂണിറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്. കഴിഞ്ഞദിവസം അഗ്രഹാരം സൂര്യംപാളയം എന്നിവിടങ്ങളിലാണ്‌ പരിശോധന നടന്നത് അനധികൃതമായി പ്രവർത്തിക്കുന്ന ശാലകൾ കണ്ടെത്തിയാൽ നടപടി സീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.