ഈറോഡ്: ഈറോഡിൽ കുടിവെള്ളക്കമ്പനികൾക്ക് പൂട്ടുവീഴാൻ തുടങ്ങി. പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. അനുമതിയില്ലാതെ, മോട്ടോർ ഉപയോഗിച്ച്‌ ഭൂഗർഭജലമെടുത്ത്‌ ശുദ്ധീകരിച്ച്‌ ക്യാനുകൾ, കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവയിലാക്കി വിൽപ്പന നടത്തിവരുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ കളക്ടർ കതിരവൻ ഉത്തരവ് നൽകിയതിനെത്തുടന്നാണിത്‌. ജലചൂഷണം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഏകദേശം 33 കമ്പനികൾ പൂട്ടിക്കഴിഞ്ഞു. ഇതോടെ ഇവർ വെള്ളം നൽകിവന്ന ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആയിരക്കണക്കിന് വീടുകൾ എന്നിവ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്.