ഈറോഡ്: ഈറോഡ് ജില്ലയിൽ കൂടുതൽ നെൽക്കൃഷിയുള്ള പ്രദേശങ്ങളിൽ സർക്കാർ നെല്ലുസംഭരണകേന്ദ്രങ്ങൾ തുടങ്ങണമെന്ന് കർഷർ ആവശ്യപ്പെട്ടു. ഈറോഡ് ആർ.ഡി.ഒ. മുരുകേശൻ വിളിച്ചുചേർത്ത കർഷകപ്രതിനിധികളുടെ യോഗത്തിലാണ് ഈ ആവശ്യമുയർന്നത്.

നസിന്നൂർ, മൂലക്കര, കൊടുമുടി പോലുള്ള പ്രദേശങ്ങളിൽ ഉയർന്ന വൈദ്യുത ടവറുകൾ നിർമിക്കാനുള്ള നീക്കത്തിൽനിന്ന്‌ സർക്കാർ പിന്മാറണമെന്നും കർഷകർ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഈ നീക്കം കൃഷിയിടങ്ങളെ ബാധിക്കുമെന്നവർ പറഞ്ഞു.