ഈറോഡ്: ദേശീയ ആരോഗ്യവകുപ്പ് അധികൃതർ ഈറോഡ് സർക്കാർ ആശുപത്രിയിൽ പരിശോധന നടത്തി. ആശുപത്രിയുടെ ശുചിത്വം, രോഗികളുടെ സംരക്ഷണം, നൽകുന്ന ആഹാരത്തിന്റ ഗുണനിലവാരം, രോഗികൾക്കുവേണ്ട സൗകര്യങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ സംഘം വിലയിരുത്തി. ചില പോരായ്മകൾ സംഘം ആശുപത്രി അധികൃതരെ ധരിപ്പിച്ചു.