ഈറോഡ്: അധികാരികൾ അനുവാദം നൽകാതിരുന്നിട്ടും ഈറോഡിൽ മുസ്‌ലിം രാഷ്ട്രീയപാർട്ടികളും സംഘടനകളും ചേർന്ന് പടുകൂറ്റൻ റാലി നടത്തി. പൗരത്വനിയമഭേദഗതി ബില്ലിനെതിരേ തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ സമരത്തിന്റെ ഭാഗമായിട്ടാണ് ഈറോഡിലും പ്രതിഷേധറാലി നടത്തിയത്.

നാലായിരത്തോളം പേർ ഈറോഡ് ഗസ്റ്റ്‌ ഹൗസ് എന്നറിയപ്പെടുന്ന കലിംഗരായൻ ഇല്ലത്തിന്റെ മുന്നിൽ തടിച്ചുകൂടി അവിടെനിന്നാരംഭിച്ച റാലി കളക്ടറേറ്റിനുമുന്നിൽ അവസാനിച്ചു. മുന്നൂറോളം പോലീസുകാർ സുരക്ഷയ്ക്കായി ഉണ്ടായിരുന്നു.