ഈറോഡ്: ഈറോഡ് ജില്ലയിലെ 2019-2020 കണക്കനുസരിച്ചുള്ള പുതിയ വോട്ടർപ്പട്ടിക പുറത്തിറക്കി. കളക്ടറേറ്റിൽ രാഷ്ട്രീയപ്രതിനിധികളുടെ സാന്നിധ്യത്തിൽ കളക്ടർ സി. കതിരവൻ ആർ.ഡി. സി. കവിതയ്ക്ക് പട്ടികയുടെ പകർപ്പ്‌ കൈമാറി. ജില്ലയിലെ എട്ട് നിയമസഭാമണ്ഡലത്തിൽ 9,41,179 പുരുഷ വോട്ടർമാരും 9,84,935 സ്ത്രീ വോട്ടർമാരുമാണ് പട്ടികയിലുള്ളത്.