ഈറോഡ് : ഈറോഡ് ജില്ല അന്തിയൂരിൽ പഞ്ചായത്ത് പ്രസിഡന്റിനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലിസുകാരന് സസ്‌പെൻഷൻ. സത്യമംഗലം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ പ്രഭാകറാണ് (42) സസ്പെൻഷനിലായത്. കഴിഞ്ഞ മൂന്നാംതീയതിയാണ് അന്തിയൂരിനടുത്തുള്ള സങ്കരപ്പാളയം പഞ്ചായത്ത്‌ പ്രസിഡന്റും എ.ഐ.എ.ഡി.എം.കെ. നേതാവുമായ രാധാകൃഷ്ണൻ ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ്‌ മരിച്ചത്.

ക്വട്ടേഷൻസംഘത്തെ നിയോഗിച്ചെന്നുപറയുന്ന അരവിന്ദൻ എന്നയാളുടെ ബന്ധുവാണ് പ്രഭാകരൻ. അരവിന്ദനും ക്വട്ടേഷൻ സംഘത്തിൽപ്പെട്ട മറ്റ് അഞ്ചു പേരും പലസ്ഥലങ്ങളിലായി കോടതികളിൽ കീഴടങ്ങിയിരുന്നു. ഈ കേസിൽ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രഭാകരന്റെ പങ്ക് വെളിപ്പെട്ടത്.