ഈറോഡ്: ഈറോഡിൽ ബാങ്ക് ജീവനക്കാർ ധർണ നടത്തി. ഈറോഡ് സ്റ്റേറ്റ് ബാങ്ക് മെയിൻ ബ്രാഞ്ചിനുമുന്നിൽ വിവിധ ബാങ്കുകളിലെ ജീവനക്കാർ സംയുക്തമായാണ് ധർണ നടത്തിയത്. ശമ്പളം വർധിപ്പിക്കുക, ജോലി ആഴ്ചയിൽ അഞ്ചുദിവസമാക്കി മാറ്റുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.