ഈറോഡ്: പൗരത്വനിയമഭേദഗതിക്കെതിരേ ഈറോഡ് നഗരത്തിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 700 മീറ്റർ നീളമുള്ള ദേശീയ പതാകയുമായി റാലി നടത്തി. മുസ്‌ലിംലീഗും മറ്റ്‌ ചെറുകിട രാഷ്ട്രീയപാർട്ടികളും സംഘടനകളും റാലിയിൽ പങ്കെടുത്തു. ഈറോഡ് പ്രെബ് റോഡിൽനിന്ന് ആരംഭിച്ച റാലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു വി.ഒ.സി. പാർക്കിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ സംസാരിച്ചു.