ഈറോഡ്: ഈറോഡിനടുത്തുള്ള വെള്ളോട് പക്ഷികൾ ശരണാലയത്തിൽ ഈ മാസം 28, 29 തീയതികളിൽ കണക്കെടുപ്പ് നടത്തുമെന്ന് വന അധികാരി വിസ്‌മിജ വിഷവാനാഥൻ അറിയിച്ചു. വനംവകുപ്പിന്റെ അധീനതയിൽ 77ഏക്കറിൽ പരന്നു കിടക്കുന്ന ഈ ശരണാലയത്തിൽ സീസണനുസരിച്ച് ധാരാളം വിദേശ പറവകൾ എത്താറുണ്ട്.

ഇപ്പോൾ സർക്കാർ അനുവദിച്ച 4.90കോടി രൂപയുടെ ശരണാലയവികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വന അധികാരികൾ, പക്ഷി ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, കോളേജ് വിദ്യാർഥികൾ എന്നവരടങ്ങുന്ന സംഘമാണ് കണക്കെടുപ്പ് നടത്തുക.