ഈറോഡ്: ഈറോഡ് ജില്ലയിലെ കാവുന്തപാടി പുതൂരിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 74-കാരന് ഏഴുവർഷം തടവുശിക്ഷ. കാവുന്തപാടി പുതൂരിൽ താമസിക്കുന്ന പഴനിസാമിക്കാണ്‌ (74) ഈറോഡ് മഹിളാകോടതി ശിക്ഷ വിധിച്ചത്. 2018 സെപ്റ്റംബർ 30-നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിക്ക്‌ ചോക്ളേറ്റ് വാങ്ങിക്കൊടുത്ത് വീട്ടിലേക്ക്‌ കൊണ്ടുപോയി പീഡിപ്പിക്കയായിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇവിടെയെത്തിയ കുട്ടിയുടെ മുത്തശ്ശി കുട്ടിയെ ഇയാളിൽനിന്ന്‌ രക്ഷിക്കയായിരുന്നു.