ഈറോഡ്: ഈറോഡ് നഗരത്തോടുചേർന്നുള്ള കണിറാവുത്തൻകുളം, ഭാരതിനഗർ, ഗാന്ധിനഗർ, കരുങ്കൽപാളയം എന്നിവിടങ്ങളിൽ പുതിയ റോഡുകളുടെ നിർമാണം തുടങ്ങി. ഇതിനായി ഒന്നരക്കോടിരൂപ സർക്കാർ അനുവദിച്ചു. എം.എൽ.എ.മാരായ കെ.വി. രാമലിംഗം, കെ.എ. തെന്നരസ്, കോർപ്പറേഷൻ കമ്മിഷണർ ഇളങ്കോവൻ എന്നിവർ ചേർന്ന് റോഡ് പണിക്കുള്ള തുടക്കംകുറിച്ചു.