ഈറോഡ്: യുവാക്കളെ പട്ടാളത്തിൽ എടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ഈറോഡിൽ തുടങ്ങി. വി.ഒ.സി. പാർക്കിലാണ് ശാരീരികക്ഷമതാ പരിശോധന, പരീക്ഷ, അഭിമുഖം തുടങ്ങിയവ നടത്തുന്നത്. തമിഴ്നാട്ടിലെ 10 ജില്ലകളിൽനിന്നായി 30,000 യുവാക്കളാണ് പങ്കെടുക്കുന്നത്‌. ഒരുദിവസം 3,000 പേർക്കുവീതമാണ് അഭിമുഖം നടത്തുക.