എടത്തനാട്ടുകര : സ്വർണക്കടത്തുകേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എടത്തനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പൂതാനി നസീർ ബാബു ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് : സ്വർണ കള്ളക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺകുമാർ പാലക്കുറിശ്ശി ഉദ്ഘാടനം ചെയ്തു.