എടത്തനാട്ടുകര : ചുണ്ടോട്ടുകുന്ന് ഗവ. എൽ.പി. സ്കൂളിൽ നിർമിച്ച ഉച്ചഭക്ഷണഹാൾ എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തിന്റെ 2019-’20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷംരൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രജി അധ്യക്ഷയായി.