എടത്തനാട്ടുകര: മുണ്ടക്കുന്ന് ജനകീയസമിതിയുടെ നേതൃത്വത്തിൽ വിവിധ പെൻഷൻ ഉപഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. സംഗമം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റഫീഖ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം സി. മുഹമ്മദാലി അധ്യക്ഷനായി. അലനല്ലൂർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷാനി ക്ലാസെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഹംസപ്പ, നിജാസ് ഒതുക്കുംപുറത്ത്, കുടുംബശ്രീ പ്രസിഡന്റ് വി. ഫസീല, ആശാവർക്കർ ടി. റംല, കെ. ഉഷ തുടങ്ങിയവർ സംസാരിച്ചു.