കോയമ്പത്തൂർ: പൗരത്വനിയമ ഭേദഗതിക്കെതിരേ മുസ്‌ലിം സംഘടനകൾ ബുധനാഴ്ച കോയമ്പത്തൂർ കളക്ടറേറ്റ്‌ മാർച്ച്‌ നടത്തി. എന്നാൽ, കളക്ടറേറ്റിൽനിന്ന്‌ 300 മീറ്റർ അകലെ സമരക്കാരെ പോലീസ്‌ തടഞ്ഞു.

പതിനായിരത്തോളം പേർ പങ്കെടുത്ത സമത്തെത്തുടർന്ന്‌ ഉച്ചവരെ നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടു. വനിതകളും സമരത്തിൽ ആവേശത്തോടെ പങ്കുചേർന്നു. സമരക്കാരുടെ വരവുതടയാൻ നഗരത്തിലെ എല്ലാ നാൽക്കവലകളും പോലീസ്‌ അടച്ചിരുന്നു.

1700-ഓളം പോലീസുകാരെയാണ്‌ നഗരത്തിൽ വിന്യസിച്ചിരുന്നത്‌. പ്രകോപനമുണ്ടാകാത്തനിലയിൽ പോലീസ്‌ സമരക്കാരെ തിരിച്ചയച്ചു.