ചിറ്റൂർ: എസ്.എൻ.ഡി.പി. യോഗം ചിറ്റൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരുജയന്തി ലളിതമായി ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി കെ. ഫൽഗുനൻ പതാകയുയർത്തി. യൂണിയനിലെ വിവിധ ശാഖകളിൽനിന്ന് ആഘോഷത്തിനായി സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. തുടർന്ന് നടന്ന സമ്മേളനം സെക്രട്ടറി കെ. ഫൽഗുനൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ സി. കേശവൻ അധ്യക്ഷനായി. യോഗം ഡയറക്ടർ എൻ. രാമചന്ദ്രൻ, യൂണിയൻ കൗൺസിലർ കെ. അജിത്ത് കുമാർ, വിപിൻ ചന്ദ്രൻ, കെ. ഭാഗ്യലക്ഷ്മി, ആർ. മഞ്ജു, വി. മായപ്പൻ, ആർ. കാർവർണൻ എന്നിവർ സംസാരിച്ചു.