ചിറ്റില്ലഞ്ചേരി : സാമൂഹ്യവ്യാപനമുണ്ടായാൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഗ്രാമീണമേഖലയിൽ ജനകീയ ആരോഗ്യപരിപാലന കേന്ദ്രങ്ങൾ (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ) ഒരുങ്ങുന്നു. ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് സ്‌കൂളുകളിലും, ഓഡിറ്റോറിയങ്ങളിലും താമസയോഗ്യമായ കെട്ടിടങ്ങളിലുമായി പരിപാലനകേന്ദ്രം സജ്ജീകരിക്കുന്നത്. നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തെ ബാധിക്കാത്ത തരത്തിൽ കോവിഡ് പോസിറ്റീവ് രോഗികളെയും രോഗലക്ഷണമുള്ളവരെയും ഇനിമുതൽ ഈ കേന്ദ്രങ്ങളിലാണ് ചികിത്സ നടത്തുക.

മേലാർകോട് ഗ്രാമപ്പഞ്ചായത്തിൽ ചിറ്റില്ലഞ്ചേരി എം.എൻ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലും അയിലൂർ ഗ്രാമപ്പഞ്ചായത്തിൽ കയറാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഹാളിലുമായാണ് 50 വീതം കിടക്കകളുള്ള പരിപാലനകേന്ദ്രങ്ങൾ ഒരുങ്ങുന്നത്.