ചിറ്റില്ലഞ്ചേരി : മേലാർകോട് ഗ്രാമപ്പഞ്ചായത്തിലെ വലിയ കോഴിപ്പാടം കുടിവെള്ളപദ്ധതി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേലാർകോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. മായൻ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ. വേണു, ഐ. മൻസൂർ അലി തുടങ്ങിയവർ സംസാരിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കുടിവെള്ളപദ്ധതിയിൽ നിന്ന് 70 കുടുംബങ്ങൾക്കാണ് ജലവിതരണം നടത്തുന്നത്.