ചിറ്റില്ലഞ്ചേരി : കടമ്പിടി മർക്കസ് അനാഥ-അഗതി മന്ദിരത്തിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിനായി ടി.വി. നൽകി.

മേലാർകോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ്‌ ടി.വി. നൽകിയത്‌. മുൻ എം.പി. വി.എസ്. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പി. രാഗേഷ് അധ്യക്ഷനായി.