ചെന്നൈ : വ്യാസർപാടിയിൽ കല്യാണമണ്ഡപത്തിലെ വൈദ്യുതമീറ്റർ പൊട്ടിത്തെറിച്ച് വിവാഹസത്കാരം അലങ്കോലമായി. ഇതിനിടെ നവവധുവും ബന്ധുവും മയങ്ങിവീഴുകയുംചെയ്തു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

സത്കാരം നടന്നുകൊണ്ടിരിക്കെ ഷോർട്ട്സർക്യൂട്ട് കാരണം മീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുകാരണം രണ്ടുമണിക്കൂറോളം വൈദ്യുതി മുടങ്ങി. ഉടൻ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സത്കാരത്തിനുവന്നവർ വിവാഹഹാളിനുമുമ്പിൽ റോഡ് ഉപരോധിച്ചു. വാഹനക്കുരുക്കായതോടെ പോലീസെത്തിയാണ് ഇവരെ റോഡിൽനിന്ന് നീക്കിയത്. ബഹളങ്ങളെത്തുടർന്ന് സത്കാരച്ചടങ്ങും റദ്ദാക്കി.