കോങ്ങാട്: യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി വിവിധ ദേശസാത്കൃത ബാങ്കുകളുടെ ആഭിമുഖ്യത്തിൽ മുദ്രയോജന വായ്പമേളയും സെമിനാറും നടത്തി. യുവമോർച്ച സംസ്ഥാനസമിതിയംഗം എ.കെ. ദിനോയ് ഉദ്ഘാടനംചെയ്തു. ഹരി അധ്യക്ഷനായി. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ പ്രദീപ് മുദ്രവായ്പയെക്കുറിച്ച് ക്ലാസെടുത്തു. സി.സി. രാമകൃഷ്ണൻ, കെ.ആർ. സുജിത്, സുനിൽ, സായി എന്നിവർ സംസാരിച്ചു.