കോയമ്പത്തൂർ: പുതുപ്പാലത്ത് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ട് സ്കൂൾക്കുട്ടികൾ മരിച്ചു. തയിർ ഇട്ടേരിയിലെ വെങ്കിടേശന്റെ മക്കളായ ഗായത്രി (9), കീർത്തന എന്നിവരാണ് മരിച്ചത്. വെങ്കിടേശനൊപ്പം പോകുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കും ടിപ്പർലോറിയും ഇടിക്കയായിരുന്നു. തെറിച്ചുവീണ കുട്ടികൾ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കോടെ വെങ്കിടേശൻ ചികിത്സയിലാണ്. ലോറിഡ്രൈവർ ഗണേശനെ അറസ്റ്റ് ചെയ്തു.