വാളയാർ: ടോൾ പ്ലാസയിൽ പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.ആർ.ടി.സി.യിൽ കടത്തിയ ആറു കിലോ കഞ്ചാവ് പിടികൂടി. പരിശോധന കണ്ട് പ്രതി ബസ്സിൽനിന്ന് ഇറങ്ങിയോടി. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.

അസി. എക്സൈസ് ഇൻസ്പെക്ടർ എ. ഷൗക്കത്തലി, പ്രിവന്റീവ്‌ ഓഫീസർമാരായ സി.എൻ. മനോജ്കുമാർ, വൈ. സെയ്ദ് മുഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. പ്രത്യുക്ഷ്‌, കെ. അഭിലാഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അർച്ചന, ഡ്രൈവർ കൃഷ്ണകുമാരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.