കോയമ്പത്തൂർ: അമിതവണ്ണചികിത്സയിൽ കോയമ്പത്തൂർ ജെം ആശുപത്രിയുടെ നേതൃത്വത്തിൽ 100 ബാരിയാട്രിക്‌ ശസ്ത്രക്രിയ നടന്നതായി ആശുപത്രി ചെയർമാൻ ഡോ. സി. പളനിവേലു പറഞ്ഞു. ലോക ആരോഗ്യസംഘടന അമിതവണ്ണ രോഗ ചികിത്സ അംഗീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ചികിത്സാ ഇൻഷുറൻസ്‌ പദ്ധതിയിൽ ഇതും തമിഴ്‌നാട്‌ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇതിനായി 133 ശസ്ത്രക്രിയ സംസ്ഥാനത്ത്‌ നടന്നു. അതിൽ 124 ശസ്ത്രക്രിയ ജെം ആശുപത്രിയിലായിരുന്നെന്ന്‌ ചെയർമാൻ വ്യക്തമാക്കി.

ആശുപത്രിയിൽനടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കറും ഹെൽത്ത്‌ സെക്രട്ടറി ഡോ. ബീലാരാജേഷും ആശുപത്രി അധികൃതരെ അഭിനന്ദിച്ചു. ബാരിയാട്രിക്‌ തലവൻ ഡോ. പ്രവീൺരാജ്‌ ഈ രംഗത്തെ ചികിത്സാസൗകര്യങ്ങളും സർക്കാർ ഇൻഷുറൻസ്‌ ആനുകൂല്യങ്ങളും വിശദീകരിച്ചു.