നെന്മാറ: ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് കൈത്താങ്ങായ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രവർത്തകരെ പേഴുപാറ ബെത്‌ലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു.

കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി സി.ഇ.ഒ. ഡോ. മോഹനകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി. നെന്മാറ സർക്കിൾ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ, സണ്ണി ജോസഫ്, സി. മധു, എം. ചെല്ലേഷ്, എസ്. യേശു, ആർ. ധർമൻ, എം. ഹക്കീം, വി. രാധാകൃഷ്ണൻ, എൽ. ബാബു, കൃഷ്ണദാസ്, സതീഷ്, രമേഷ്, ഹരിദാസ്, റഹീം, ബിജു എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

പ്രതിഷേധപ്രകടനം

നെന്മാറ : പെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റത്തിനെതിരെ ഐ.എൻ.ടി.യു.സി. റീജണൽ കമ്മിറ്റി നെന്മാറയിൽ പ്രതിഷേധപ്രകടനം നടത്തി. സി.വി. ബാബു, കെ.പി. ജോഷി, എ. സുരേഷ്, എം. അബ്ബാസ്, കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.

തുല്യതാകോഴ്‌സ്

മേലാർകോട് : ഗ്രാമപ്പഞ്ചായത്ത് സാക്ഷരതാമിഷൻ തുടർവിദ്യാകേന്ദ്രങ്ങളിൽ പത്താംതരം, ഹയർസെക്കൻഡറി തുല്യതാകോഴ്‌സുകളിലേക്ക് 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 8129038669.

സീറ്റൊഴിവ്

വടക്കഞ്ചേരി : വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി. കംപ്യൂട്ടർ സയൻസിന് ഒരു എസ്.സി. സീറ്റൊഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച 11-ന്.

പ്രതിഷ്ഠാദിനോത്സവം

വടക്കഞ്ചേരി : നാഗസഹായം നാഗരാജ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനോത്സവം വ്യാഴാഴ്ച ആഘോഷിക്കും. വിശേഷാൽപൂജകൾ, സർപ്പബലി, വെള്ളരി ചൊരിയൽ, പാലും നൂറും, പ്രസാദമൂട്ട് എന്നിവ നടക്കും.