പാലക്കാട്: അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം സമാപിച്ചു. ചെറിയ കോട്ടമൈതാനത്ത് നടന്ന സമാപന സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു.

അങ്കണവാടികളുടെ കാര്യത്തിൽ 10 രൂപപോലും കേന്ദ്രം തന്നില്ലെങ്കിലും ഇൗ പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു .

അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മേരിജോബ് അധ്യക്ഷയായി. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.ആർ. സിന്ധു, സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. പ്രഭാകരൻ, ടി.കെ. അച്യുതൻ, ജില്ലാ സെക്രട്ടറി എം. ഹംസ, കെ.പി. മേരി, വി.സി. കാർത്ത്യായനി, ടി.വി. സൂസൻ തുടങ്ങിയവർ സംസാരിച്ചു.

വിക്ടോറിയകോളേജ് പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്‍. ചെണ്ടമേളവും പുലികളിയും പ്രകടനത്തെ ആകർഷകമാക്കി.

ഭാരവാഹികൾ

പാലാക്കാട്: അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ സംസ്ഥാനഭാരവാഹികൾ: മേരിജോബ് (പ്രസി.), കെ.കെ. പ്രസന്നകുമാരി (സെക്ര.), ടി.വി. സൂസ (ഖജാ.), കെ.വി. രാഗിണി, പി.എസ്. രമാദേവി, എം.എസ്. പ്രേമലത, എം. കൃഷ്ണലത, എം.എം. ആനീസ്, സി.കെ. ലതാകുമാരി, വി. ഉഷാകുമാരി (വൈ.പ്രസി.). വി. സരള, ടി.വി. വിജയലക്ഷ്മി, ഡി. സേതുലക്ഷ്മി, ഡി. ലതിക, കെ. ഷീബ, എൻ. രാധ, തങ്കമണി (ജോ.സെക്ര.).

Content Highlights: Anganwadi workers and helpers association