ആനക്കര : ആനക്കര പഞ്ചായത്തിനുകീഴിൽ ക്വാറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് യു.എ.ഇ. ഇൻകാസ് ആനക്കരമണ്ഡലം കമ്മിറ്റി സ്നേഹവിരുന്നൊരുക്കി. ആനക്കര സ്വാമിനാഥവിദ്യാലയം, കൂടല്ലൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽക്കഴിയുന്ന പ്രവാസികൾക്കാണ് ഒരുദിവസത്തെ ഭക്ഷണം നൽകിയത്. ഇൻകാസ് യു.എ.ഇ. ആനക്കരമണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് തുറക്കൽ, സെക്രട്ടറി നസീം ഊരത്തൊടിയിൽ, പി.പി. സിദ്ദിഖ്, പി.പി. ലത്തീഫ് എന്നിവർ നേതൃത്വംനൽകി.